Wednesday, May 14, 2008

നിളാ നദി കരയുകയാണ്



വേനല്‍ മഴക്കു മുമ്പ് നാട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത് .ഓരോ തവണയും ഈ പുഴ കാണുമ്പോള്‍ നെഞ്ഞ് കലങ്ങും
എത്ര നാള്‍ കൂടി ഈ പുഴ ഉണാവും എന്നോര്‍ത്തിട്ട്.ഇന്നെങ്കിലും പുഴയില്‍ കൊണ്ടു പോണമെന്നു കുട്ടികള്‍ വാശി പിടിക്കുമ്പോള്‍
നാളെ,നാളെ എന്നും പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്.സത്യത്തില്‍ അവരെയും കൊണ്ട്പുഴയില്‍ പോകാന്‍ എനിക്ക് പേടിയാണ്.
കാലെടുത്തു വെക്കുന്നത് മണലെടുത്തുണ്ടായ അഗാധമായ കുഴിയിലെക്കല്ല എന്നതിനു എന്തുറപ്പ്.അവരുടെ ഈ പ്രായത്ത് ,സ്ക്കൂള്‍ പൂട്ടി തുറക്കുന്നത് വരെ ഞ്ഞങ്ങള്‍ കുട്ടികള്‍ പുഴയില്‍ തന്നെയായിരുന്നു.കൂട്ടുകാരണ്ടെ തോളില്‍ ചവിട്ടി പുറകോട്ട് കരണം മറിഞ്ഞിരുന്നത്,മുങ്ങാംകുഴിയിട്ട് ചെന്നു കാലില്‍ പിടിച്ച് വലിക്കുന്നത്,ഒക്കെ ഇന്നലെ കഴിഞ്ഞപോലെ

3 comments:

  1. ഒത്തിരി നല്ല ബാല്യ കാലം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുവല്ലേ.
    നന്നായി.

    ReplyDelete
  2. സുല്‍ഫിയും ഞാനും തമ്മില്‍ ഒരു മത്സരമോ. അതു പോട്ടെ, ഈ നിളാനദിക്കല്ലേ ഞാന്‍ മുമ്പൊരു കമന്റ് ഇട്ടത്? “കമന്റെവിടേ കമന്റെവിടേ പറയൂ പറയൂ മുല്ലക്കുട്ടീ” (മുദ്രാവാക്യം സ്റ്റൈലില്‍ വായിക്കണം)

    ReplyDelete
  3. അയ്യോ...സത്യായിട്ടും ഞാനിപ്പഴാ ഇവിടെ വരുന്നത്.അന്നു പോസ്റ്റിയിട്ട് പോയതാ...എന്തായാലും അജിതിനേം സുല്‍ഫിയേം സമ്മതിച്ചിരിക്കുന്നു.ലാത്സലാം സഖാക്കളെ..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..