Friday, May 23, 2008

ആള്‍ ദൈവങ്ങളും സ്ത്രീകളും

കാര്യം പക്കാ രാഷ്ട്രീയക്കാരനാണെങ്കിലും സുധാകരന്‍ ഇപ്പൊ പറഞ്ഞത് കാര്യം.
ഇവിടത്തെ കുണ്ഠലിനി ഉണര്‍ത്താന്‍ ഞാന്‍ മാത്രം മതി എന്നു പറയുന്ന,കയ്യിനെല്ലുള്ള ,
ആണുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഈ പെണ്ണുങ്ങള്‍,ആള്‍ദൈവങ്ങളെ തേടി പോകുമോ?
അതിനു ആനിരാജ ദേഷ്യപ്പെട്ടിട്ടെന്ത് കാര്യം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത് അവനവനില്‍ നിന്നു തന്നെയാണു,ഇത് പോലുള്ള
അന്ധവിശ്വാസങ്ങള്‍,അബദ്ധധാരണകള്‍ പിന്നെ കുശുമ്പ്,കുന്നായ്മ ഇത്യാദികളീല്‍ നിന്നും.
അതിനു മനസ്സ് വിശാലമാക്കുക,മനസ്സിന്റെ വാതിലുകളൊക്കെ തുറന്നിട്ടേക്കുക
കാറ്റും വെളിച്ചവും കടക്കട്ടെ.
ഭര്‍ത്താവിനു തന്നോട് സ്നെഹം തോന്നാന്‍ സന്തൊഷ് മധവന്റെയടുത്ത് പോയി
നഗ്നപൂജ നടത്തിയിട്ടെന്ത് കാര്യം?അന്നെരം അക്കാര്യമങ്ങ് സ്വന്തം ബെഡ് റൂമില്‍ നടത്താനുള്ള
ആര്‍ജവം പെണ്ണുങ്ങള്‍ കാണിക്കുക.ഒരു വെറും പക്കാ യാഥാസ്തിക ഫെമിനിസ്റ്റാവാതെ
സ്വന്തം ഊര്‍ജത്തെ പെണ്ണുങ്ങള്‍ തിരിച്ചറിയണം.

2 comments:

  1. മുല്ല ബോള്‍ഡാണല്ലോ

    ReplyDelete
  2. ഉം. ഇത് കൊള്ളാം.
    ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു.
    തല്‍കാലം ഞാന്‍ ഇവിടെ നിര്‍ത്തട്ടെ, ഇനി ഇത് പോലെ മറ്റൊരിക്കല്‍ വരാം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..