Wednesday, May 28, 2008

ആത്മീയ കച്ചവടവും മുസ്ലിമും

ഒരു മുസ്ലിമിനും തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഒരു ഇടനിലക്കാരന്റ്റെ ആവശ്യമില്ലന്നിരിക്കെ
എന്തിനീ ആത്മീയ നേതാക്കള്‍.പ്രവാചകന്‍ തന്റെ അനുയായികളെ നയിച്ചിരുന്ന പോലെയാണൊ
ഇന്നത്തെ ആത്മീയ നേതാക്കള്‍ എന്ന് പറയപ്പെടുന്നവര്‍ ചെയ്യുന്നത്.റസൂലിനു ആകെ ഒരു ജോഡി ഉടുപ്പാണു
ഉണ്ടായിരുന്നത്!വയര്‍ നിറച്ച് ഭക്ഷണം കഴിച്ചിരുന്ന ദിവസങ്ങള്‍ ചുരുക്കം.കിടന്നുറങ്ങിയിരുന്നത് ഈന്തപ്പനയുടെ
ഓലയില്‍!ലാളിത്ത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഇന്നത്തെ നേതാക്കന്മാരോ?കൊട്ടാരം പോലുള്ള വീട്,സഞ്ചരിക്കാന്‍ ബെന്‍സ് കാര്‍,നാലു നേരം മ്രിഷ്ട്ടാന്ന ഭോജനം!
അസുഖം വന്നാല്‍ ചികിത്സ അങ്ങ് അമേരിക്കയില്‍!അന്നേരം ഈ മന്ത്രവും ഉറുക്കും യുനാനിയൊന്നും പോര!
തീര്‍ച്ചയായും പണ്ഡിതന്മാര്‍ വേണം നമുക്ക്,ബന്ധപ്പെട്ട മേഖലകളിലെ സംശയനിവാരണത്തിനു.
അല്ലാതെ ഒരു ഇടനിലക്കരനായി നിന്നു ഉടലോടെ സ്വര്‍ഗത്തിലേക്ക് കയറ്റിവിടാനല്ല.

4 comments:

  1. നല്ല ചിന്തകള്‍.നമ്മള്‍ക്ക് ഏറ്റവും അടുപ്പം വേണ്ടത് അള്ളാഹുവിനോടാണ്.ആ ആത്മവിശ്വാസം ഇല്ലാത്തവരാണ് ഇതിനൊക്കെ പുറപ്പെടുന്നത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അല്ലെങ്കിലും ഇടനിലക്കാര്‍ സ്വര്‍ഗത്തിലേക്ക് ഉടലോടെ കയറ്റി വിടുമെന്ന് ആര്‍ക്കും വിശ്വാസമില്ല. ഈ വിഷയം പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. വേണ്ട.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..