Friday, May 30, 2008

എത്രയും പ്രിയപ്പെട്ട ........വായിച്ചറിയാന്‍



if you really want to touch one,send them a letter.


പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പരസ്യമാണേ...........എപ്പടി?

11 comments:

  1. ഒരു കത്ത് വായിക്കുമ്പോള്‍,അല്ലെങ്കില്‍ ഒരെണ്ണം എഴുതുമ്പോള്‍ കിട്ടുന്ന സുഖം,ഈ ഇമെയിലിനില്ലാല്ലേ?

    ഒരു കത്ത് എത്രയാവര്‍ത്തി വായിച്ചാലും മടുക്കില്ല.വായിച്ച് വായിച്ച് തലയണചുവട്ടില്‍ വെച്ച് കിടന്നുറങ്ങുമ്പോഴത്തെ ആ സുഖം..ഹൊ..

    ReplyDelete
  2. അങ്ങിനെ അവസാനം അഗ്രഗേറ്റര്‍ മുല്ലയെ പിടിച്ചല്ലെ. ഇതൊന്നു വായിച്ചു നോക്കൂ..

    ReplyDelete
  3. “ഒരു കത്ത് എത്രയാവര്‍ത്തി വായിച്ചാലും മടുക്കില്ല.വായിച്ച് വായിച്ച് തലയണചുവട്ടില്‍ വെച്ച് കിടന്നുറങ്ങുമ്പോഴത്തെ ആ സുഖം...”

    വളരെ ശരി തന്നെ മാഷേ...
    :)

    ReplyDelete
  4. ഹായ്‌ ..... എന്തു രസം..

    ReplyDelete
  5. നന്ദി കണ്ണൂരാന്‍ മാഷേ,സജിയുടെ പോസ്റ്റ് വായിച്ചപ്പൊ ഒരുപാട് കാലം പിറകോട്ട് പോയി ഞാനും.ഒരുപാട് കത്തുകളെഴുതിയിരുന്നു ഞാന്‍,ഒരുപാട് സുഹ്രുത്തുക്കള്‍,കസിന്‍സ് എല്ലാവര്‍ക്കും എഴുതുമായിരുന്നു !ഹോസ്റ്റലിലെ കൊച്ചുകൊച്ചു വിശേഷങ്ങള്‍ ചേര്‍ത്തുവെച്ചങ്ങനെ......പിന്നെ വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍,ലീവ് കഴിഞ്ഞ് ഇക്ക തിരിച്ച് പോയി.ഒരു ദിവസം ഇക്കാടെ ഉമ്മ ചൊദിച്ചു “നീ അവനു കത്തെഴുതാരില്ലെ”
    അതിനു ഉമ്മാടെ മോന്‍ അടുത്താഴ്ച് വരില്ലേയുമ്മാ..
    അതിനെന്താ മോളേയെന്നും പറഞ്ഞ് എന്റെ കൈയില്‍ രണ്ട് ഇന്‍ലന്റ് കൊണ്ടത്തന്നു.“അവന്റെയുപ്പ കൊളമ്പിലാവുമ്പോ{മലേഷ്യ}ഞാന്‍ കത്തെഴുതിയിരുന്നു“അന്നേരം അവരുടേ മുഖത്തെ ഭാവം ഇന്നുമെന്റെ മനസ്സിലുണ്ട്, മായാതെ.ഞങ്ങളുടെ വിവാഹത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപ്പ മരിച്ചിട്ടുണ്ട്.


    എപ്പോഴാണു,എവിടെ വെച്ചാണു എഴുത്ത് നിന്നുപോയത്?പലപ്പോഴും ഞാന്‍ കൊതിക്കാറുണ്ട്;പ്രണയത്തിന്റെ,വിരഹത്തിന്റെ ചൂടും ചൂരുമുള്ള ഒരെഴുത്ത് കിട്ടിയിരുന്നെങ്കിലെന്ന്!

    ReplyDelete
  6. "ഒരു കത്ത് വായിക്കുമ്പോള്‍,അല്ലെങ്കില്‍ ഒരെണ്ണം എഴുതുമ്പോള്‍ കിട്ടുന്ന സുഖം,ഈ ഇമെയിലിനില്ലാല്ലേ?"

    വെറുപ്പോടെ എഴുതിയാലും സ്നേഹത്തോടെ എഴുതിയാലും ഇ-മെയില്‍ ഒരേ ഫോണ്ടില്‍ തന്നെ കാണിക്കും. എന്നാല്‍ കൈപ്പടയിലെഴുതിയ കത്ത് എഴുതിയ ആളുടെ ഉള്ള് തുറന്ന് കാണിക്കും

    ReplyDelete
  7. ചില എഴുത്തുകളില്‍ കണ്ണീരില്‍ കുതിര്‍ന്ന അക്ഷരങ്ങളേയും കാണാം..!

    പാവം പോസ്റ്റുമാന്‍ അയാളുടെ ജോലിയും പോയിക്കിട്ടി.

    ReplyDelete
  8. email ayachu printeduth vaayichaal porae...

    ReplyDelete
  9. കത്തെഴുതാന്‍ മടിയായി. എന്നാലും ഒരാള്‍ക്ക് ഇപ്പോഴും കത്തെഴുതുന്നു. ഈ ഫോട്ടൊ എന്തായാലും ഞാന്‍ കോപ്പി ചെയ്തു.

    ReplyDelete
  10. ഈ കത്തുകളുടെ ഒരു സുഖം ഞാന്‍ പണ്ട് പെന്‍ ഫ്രണ്ട്സ് എന്ന ഒരു പോസ്റ്റില്‍ എഴുതിയിരുന്നു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..