Sunday, May 18, 2008

മുല്ലവള്ളി

പ്രഭാതതിലെ മഞിന്റെ ഒരു തുള്ളി വിള്ളലിനുള്ളിലേക്ക് കടന്നു ചെന്നപ്പോ സ്നെഹമസ്ര്ണമായ ഈ ഈര്‍പ്പത്തെ വിത്ത് സ്വീകരിച്ച് വലിച്ചെടുത്തു.എന്നിട്ട് വിത്ത് വിളീച്ചു പറഞ്ഞു “എനിക്കു വേരുകള്‍ മുളപ്പിച്ച് വളരണം”

പിന്നെ അതിനു വേരുകളുണ്ടായി
അസാധാരണമായ ഈ ചുറ്റ്പാടുകളില്‍ വേരുകള്‍ കടന്നു ചെല്ലാനുള്ള ഇടങള്‍ തേടി കണ്ടെത്തി.
ദ്രഡനിശ്ചയം ചെയ്ത വിത്ത് പൊട്ടിമുളച്ച്
പുതിയൊരു ജീവനായിത്തീര്‍ന്നു.
ഒരു സുപ്രഭാതത്തില്‍ അതൊരു പുല്‍കൊടിയായ്
പുറത്തേക്ക് തലനീട്ടി,സൂര്യനു നേരെ പുഞിരിച്ച്,
മഴക്കു നേരെ പൊട്ടിച്ചിരിച്ച്
കാറ്റില്‍ ഇലകള്‍ വീശി അഭിമാനത്തോടെ വിളംബരം ചെയ്തു,
ബൂലോകമേ ഞാനിവിടെയുണ്ട്.

2 comments:

  1. ബൂലോകമേ, അതൊരു മുല്ലയാണ്.

    ReplyDelete
  2. ക്ഷമിക്കണം. ഞാനീ നാടുകാരനല്ല.
    കവിതയും ഞാനും പണ്ടേ ശത്രുക്കളാ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..