Friday, May 23, 2008

തുപ്പലുപ്പാപ്പ

മാധ്യമങ്ങളിലിപ്പോ സന്തോഷ് മാധവനും,ഷൂട്ടിങ്ങ് സ്വാമിയുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണു.
ഇതിനിടെ മാധ്യമങ്ങള്‍ കാണതെ പോയ ഒരു കൂട്ടരുണ്ട്.തുപ്പലും വെളിച്ചെണ്ണയുമൊക്കെ
വിതരണം ചെയ്ത് കാശ് പിഴിയുന്ന ഒരു കൂട്ടര്‍,കള്ള മുസ്ലിയാക്കന്മാരും,ഉസ്താദ്മാരും.
ജനങ്ങളുടെ അജ്ഞ്ത മുതലാക്കുന്ന കള്ള ബട്ക്കൂസുകള്‍.
മുക്കത്തിനടുത്ത് കുറച്ച് കാലമായ് വിലസുന്ന ഒരു പഹയനാണു തുപ്പലുപ്പാപ്പ.
ദര്‍ശനത്തിന് വരുന്നവര്‍ക് മൂപ്പര്‍ കൊടുക്കുന്നത് സ്വന്തം തുപ്പല്‍ വീഴ്ത്തിയ വെള്ളം!
എന്തൊരു തിരക്കാണത്രെ അത് വാങ്ങികുടിക്കാന്‍.കഷ്ടം എന്നല്ലാതെ എന്താ പറയുക.
ഇനിയെന്നാണ് നമ്മുടെ ജനങ്ങള്‍ക്ക് ബോധം വരിക?

ഇവര്‍ക്കൊക്കെ പിറകില്‍ ഒരു കൂട്ട്ം ആളുകളുണ്ട്.ജനങ്ങളൊരിക്കലും
സത്യമറിയരുതെന്നു ശാഠ്യമുള്ളവര്‍,അവരെയാണു മാധ്യമങ്ങള്‍ പുറത്ത്
കൊണ്ട് വരേണ്ട്ത്.അല്ലതെ സന്തോഷ് മധവന്റെ കൂടെ ആരൊക്കെ കിടന്നു എന്നല്ല.

11 comments:

  1. ശാസ്ത്രം പുരോഗമിക്കുന്നു ദിനം‌പ്രതി. പക്ഷെ എന്തു പ്രയോജനം? സ്വബുദ്ധിയില്ലാതെ കാണുന്ന “ദിവ്യന്മാരുടെ” പിറകെ എന്തിനാണിവരിങ്ങനെ ഓടുന്നതെന്ന് മനസ്സിലാകുന്നില്ല. ബുദ്ധിയുദിക്കാനിനിയെത്ര നാള്‍ കാത്തിരിക്കണം?

    ReplyDelete
  2. ഒരു കാലം വരും....അന്ന് നിങ്ങളെ പോലുള്ളവറ് എഴുതിയ ഇതു പോലെയുള്ള്ത് കാണുകയാണെങ്കില്‍ അവറ് പറയുമായിരിക്കും.”മുന്‍പും വിവരമുള്ളവറ് ഉണ്ടായിരുന്നു”.

    ReplyDelete
  3. മുല്ലെ,
    അപ്പം തുടങ്ങി അല്ലെ.. ഇനി ഒന്നു വീതം മൂന്നു നേരം തന്നെ..

    ReplyDelete
  4. മലബാറി
    ഡോസ് കൂട്ടണൊ?ഹോമിയൊ ഗുളിക പോലെ,
    ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ ഈരണ്ട് വീതം
    വേണ്ടല്ലേ:ബൂലോക വാസികള്‍ ചത്തു പോയാലോ

    ReplyDelete
  5. എല്ലാ മേഖലയിലും കള്ളന്‍മാര്‍ ഉണ്ട്‌. മുഹമ്മദ്‌ നബി (സ) സ്വന്തം തുപ്പു നീര്‍ പുരട്ടി മുറിവ്‌ സുഖമാക്കി എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നതിനെ പറ്റി എന്താണു അഭിപ്രായംഖുര്‍ ആന്‍ ഓതി മന്ത്രിച്ചതായും കാണുന്നു.. അപ്പോള്‍ അതൊക്കെ ഉള്ളത്‌ തന്നെ. അല്ലേ ?

    ReplyDelete
  6. So, dont be accuse blindly to all . try to distinguish between sence and nonsense..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. അസുഖം ബാധിച്ച് കിടപ്പിലായ ആളുകളെ കാണാന്‍ പോകുന്നതും,അവര്‍ക്ക് വെണ്ടി പ്രാര്‍ത്ഥികലും നല്ല കാര്യമാണു.അവരുടെ അടുത്ത് നിന്നുകൊണ്ടുള്ള അനാവശ്യ സംസാരത്തേക്കാള്‍ നല്ലതല്ലേ അതു.അതു കൊണ്ടു കേള്‍ക്കുന്നയാളീനു കുറച്ച് ആശ്വാസം ലഭിക്കും.ഇതിനു പ്രത്യേകിച്ച് മന്ത്രത്തിന്റേയും തന്ത്രത്തിന്റേയും ആവശ്യമൊന്നുമില്ല.ആര്‍ക്കും ചെയ്യവുന്നതേയുള്ളു.

    ReplyDelete
  10. ഓ ഏ ബീ ക്കൊരു സല്യൂട്ട്. എന്നെയുദ്ദേശിച്ചാണോ ഈ കമന്റ്?

    ReplyDelete
  11. നോ കമന്റ്.
    ഈയടുത്തു മറ്റൊരിടത് കമന്റിട്ടതിന്റെ പുകില്‍ ഇപ്പോഴും മാറിയില്ല.
    എങ്കിലും പറയുകയാ.
    സമൂഹം ഇത്തരം തട്ടിപ്പുകാരെ ഒറ്റപ്പെടുത്തണം എന്ന് തന്നെയാ എന്റെയും അഭിപ്രായം.
    ചിലരൊക്കെ നല്ലവരും ഉണ്ടായിരുന്നു എന്നാ കാര്യം മറക്കരുത്.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..