Tuesday, May 20, 2008

പൂവാലന്‍ പിടിച്ച പുലിവാല്‍

പതിവിലും തിരക്കുണ്ടായിരുന്നു അന്ന് കണ്ണൂര്‍-കൊയമ്പത്തൂര്‍
പാസഞ്ചറില്‍,വെസ്റ്റ് ഹില്ലില്‍ നിന്നും കയറിയതിനാല്‍ എനിക്ക് സൈഡ് സീറ്റ് തന്നെ കിട്ടി.
വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ഒരു താമിഴന്‍ ,ആറടി പൊക്കവും,കപ്പടാ മീശയും,
ആകപ്പാടെ ഒരു കൊട്ടേഷന്‍ ലുക്,രണ്ട് മൂന്ന് പെട്ടിയും ബാഗും ഞാനിരുന്നതിനു സമീപം
കൊണ്ടു വെച്ചു.വണ്ടി വെള്ളയില്‍ എത്തിയപ്പോ ഒരു ചെറുപ്പക്കാരന്‍ എന്റെ
എതിരെ വന്നിരുന്നു എന്നെ നോക്കി ചിരിച്ചു.ഇങ്ങനൊരാള്‍,ഇല്ല ,ഞാന്‍ മുങ്ങാംകുഴിയിട്ട്
തപ്പിയിട്ടും,നൊ രക്ഷ.ഞാന്‍ അറിയുന്ന ആളല്ല.അറിയാത്ത ആളുകളോട് ചിരിച്ചാലുള്ള
പൊല്ലാപ്പ് അറിയുന്നതോണ്ട് ഞാന്‍ ഒരു ബുക്കിലേക്ക് മുഖം പൂഴ്തി.
കൊഴിക്കോടെത്തിയപ്പോ നല്ല തിരക്കായി.തമിഴനെ കാണാനുമില്ല.ഈ പെട്ടിയൊക്കെ
എന്റേതന്ന മാതിരി ആളുകള്‍ എന്നെ തുറിച്ചു നോക്കുന്നു.ചെറുപ്പക്കാരന്‍ എഴുന്നേറ്റിട്ട്
ഞാന്‍ സഹായിക്കാം എന്നും പറഞ്ഞ് പെട്ടിയൊക്കെ മേലെ കേറ്റി വെചു.എനിക്ക് മിണ്ടാന്‍
സമയം കിട്ടീല്ല,അതിനു മുമ്പെ മൂപ്പര്‍ പണി പറ്റിച്ചു,എന്നെ നോക്കിയൊന്നു ചിരിച്ചു.
ഗുഡ് അങ്ങനെ വേണം ചെറുപ്പക്കാര്‍ എന്ന മട്ടില്‍ ഞാനെണ്ടെ ചുണ്ടൊന്നു കൊട്ടി കണ്ണിലൊരു
മന്ദസ്മിതം വരുത്തി.പയ്യനു ചെറിയൊരു കുളിര് ഫീല്‍ ചെയ്തോന്നൊരു സംശയം.
ഞാനൊന്നു മയങ്ങിയിട്ടുണ്ടാവണം,ഒരട്ടഹാസം കേട്ടാണു ഞ്ഞെട്ടിയത്,നമ്മുടെ കൊട്ടേഷന്‍ നിന്നു
വിറക്കുന്നു,തമിഴില്‍ പൂരതെറി,.പയ്യന്‍സ് നിന്നു വിയര്‍ക്കുന്നുണ്ട്.അവനെന്നെ ദയനീയമായി
നോക്കി.ഇനി കുറച്ച് കാലത്തേക്കെങ്കിലും അവനാരെയും പഞ്ചാരയടിക്കില്ല.അതൊറപ്പ്

2 comments:

  1. അമ്പടീ കേമീ

    ReplyDelete
  2. എന്നിട്ടും സംഗതി എനിക്ക് പിടുത്തം കിട്ടിയില്ല.
    അജിത ഭായിക്ക് മനസിലായെന്നു തോന്നുന്നു.

    ഏതായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്ന് മനസിലായി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..