Monday, June 16, 2008

ഇന്‍സ്റ്റന്റ് മഴ

ഇന്‍സ്റ്റന്റ് അട,ഇന്‍സ്റ്റന്റ് മസാല എന്നുപറയുമ്പോലെയാണ് ഇപ്പോഴത്തെ
മഴ.പെട്ടെന്ന് എവിടെന്നോ വന്ന് എവിടെക്കോ പോവുന്ന മഴ!

പണൊക്കെ മഴ പെയ്യുന്നതിന് മുമ്പ്,കാറ്റ് പറയും,ദാ...മഴ
വരുന്നൂ,മേഘമൊരു കരിമ്പടം വലിച്ചിട്ടിട്ട് പറയും,വേഗം
വീട്ടീ പോയ്ക്കോ,ഇപ്പൊ പെയ്യും മഴ.
അങ്ങനെ നടക്കുമ്പോ,ദേ...ആദ്യത്തെ തുള്ളി കണ്ണില്‍,പിന്നെ
നെറ്റിയില്‍,കവിളില്‍,പിന്നെയൊന്ന് കഴുത്തില്‍
അവിടന്നങ്ങോട്ട് പിന്നെയൊരു പെയ്ത്താണ്.ചാഞ്ഞ്,ചെരിഞ്ഞ്
വട്ടം ചുറ്റി ,നമ്മെയാകെ നനച്ച് അങ്ങനെ പെയ്യും.പെയ്തൊഴിഞ്ഞാല്‍
പിന്നെ ശാന്തതയാണ്.നേര്‍ത്ത് കുതിര്‍ന്നൊരു കാറ്റ് പറയും ഞാന്‍
നാളെ വരാട്ടോ....

പക്ഷെ ഇപ്പോ മഴക്കൊരു ബലാത്സംഗക്കാരന്റെ മട്ടാണ്.
എന്തൊരു ധ്ര്തി!എല്ലാംകൂടെ വാരിപ്പിടിച്ചൊരു പെയ്ത്ത്,
പെട്ടെന്ന് തീരും ഒക്കെ,നമ്മള്‍ അവനിലേക്ക് കണ്ണ്തുറക്കും മുന്നേ!
പിന്നെ വെയിലാണ്,പൊള്ളുന്ന വെയില്‍!

3 comments:

  1. പണ്ടത്തേയും ഇപ്പോഴത്തേയും മഴ കൊള്ളാം.... പക്ഷേ, ഇന്‍സ്റ്റന്റിന്റെ മസാലമണം പാണ്ടത്തേതിലും പ്രകടം :-)

    ReplyDelete
  2. ഇത് ഞാന്‍ സമ്മതിച്ച് തന്നിരിക്കുന്നു. മഴയെപ്പറ്റി പ്രസിദ്ധരും അപ്രസിദ്ധരുമായ പല എഴുത്തികാരും എഴുതിയത് വായിച്ചിട്ടുണ്ട്. എന്നാലിങ്ങിനെയൊന്ന് ആദ്യം.

    (മഴ ഇതെങ്ങാനും വായിച്ചിരുന്നെങ്കില്‍ അപകീര്‍ത്തിക്ക് മുല്ലയിപ്പോ ഗോതമ്പുണ്ട തിന്നേനെ. “ബലാത്സംഗ”ക്കാരനാത്രേ )

    ReplyDelete
  3. ചിലപ്പോള്‍ മഴ പഞ്ചായത്ത് നോക്കി പെയ്യും ചിലപ്പോള്‍ അങ്ങാടി നോക്കി, ചിലപ്പോള്‍ തോന്നിയ പോലെ. ഏതായാലും ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മഴ നനഞ്ഞു ശരിക്കും അര്‍മാദിച്ചു ഞാന്‍. ചുരം മഴയത്ത് ബൈക്കില്‍ കറങ്ങി നടന്നു ആസ്വദിച്ചു. (കുറെ കാലമായി അങ്ങിനെ കിട്ടിയിട്ട്)

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..