Thursday, June 19, 2008

ഹേ ചോരശാസ്ത്ര അധിദേവതയേ

“ഹേ ചോരശാസ്ത്ര അധിദേവതയെ,
മോഷണ പാതയില്‍ കുടിയിരുന്ന്
വസ്തുസ്ഥിതി വിവരജഞാനമേകുവോനേ
ഇരുളിന്‍ ഒളിയായ് വഴിനടത്തുവോനെ
നിന്‍പാദയുഗ്മം സ്മരിച്ച്
നാമമുച്ചരിച്ച്
ഇതാ കള്ളനിവന്‍
കളവിന് പുറപ്പെടുന്നു”

വായിച്ചാല്‍,ചിരിച്ച് ചിരിച്ച് കുന്തിരി മറിയുന്ന,ചിന്തിച്ച് ചിന്തിച്ച്
തത്വജഞാനിയാവുന്ന ഒരു പുസ്തകതിലെ വരികളാണിത്.
പുസ്തകം”ചോരശാസ്ത്രം”,എഴുതിയത് തുമ്പ വിക്രം സാരാഭായ്
സ്പേസ് സെന്റെറിലെ എഞ്ചിനീയര്‍ വി.ജെ.ജെയിംസ്.

ഇപ്പൊ ഇത് ഓര്‍ക്കാന്‍ കാരണം മിനിയാന്ന് രാത്രി ഇവിടെയൊരു
കള്ളന്‍ വന്നു.ചൊരശാസ്ത്രം മുഴുവന്‍ അഭ്യസിക്കാത്ത
കള്ളനായതിനാല്‍,നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ
കള്ളനറിയില്ലായിരുന്നു,അതിനാല്‍ പുറത്തിരുന്ന മോന്റെ
സൈക്കിള്‍ കൊണ്ട് കള്ളന്‍ ത്രിപ്തിപ്പെട്ടു.

രാവിലെതന്നെ മക്കള്‍ രണ്ടാളുംകൂടെ പോലീസ് സ്റ്റേഷനില്‍ ചെന്നു.
പരാതികൊടുക്കാന്‍ ചെന്ന കുട്ടികള്‍ പോലീസ്കാര്‍ക്ക് പുതിയ അനുഭവം.
ഗേറ്റിനടുത്ത് ഇരമ്പിപാഞ്ഞുവന്ന ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ
പോലീസ്കാരേയും മക്കളേയും കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടു.
ഇവരിത്രവേഗം ആക്ഷനെടുത്തൊ?വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ്
സൈക്കിളെന്തായാലും നമ്മള്‍ കണ്ടുപിടിക്കും എന്ന് മോന്
ഉറപ്പ് കൊടുത്തിട്ടാണവര്‍ പോയത്.

കളവിനുമുണ്ടൊരു നീതിശാസ്ത്രം.ആ ശാസ്ത്രത്തോടുള്ള
സത്യസന്ധതയാണ് മോഷ്ടാവിന്റെ ബലവും,അതനുസരിച്ച്
കുട്ടികളുടേതായ ഒന്നും മോഷ്ടിക്കാന്‍ പാടില്ലാത്രേ!ഇളം
മനസ്സിന്റെ നൊമ്പരം അവന് കുരുക്ക് തീര്‍ക്കും.
ഇതറിയാവുന്ന കള്ളന്‍ കുറച്ച് ദൂരെ സൈക്കിള്‍
ഉപേക്ഷിച്ച് കടന്നിരുന്നു!കള്ളന് സ്തുതി.

വി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം വായിക്കാത്തവരുണ്ടെങ്കില്‍
വാങ്ങിവായിക്കുക ബൂലോകരേ,ഞാന്‍ ഗാരണ്ടി:

6 comments:

  1. നടക്കാവ് പോലീസ് സ്റ്റേഷനിലെ പോലീസ് കാര്‍ക്കും
    റോഡില്‍ കിടന്നിരുന്ന സൈക്കിള്‍ എടുത്തു വെച്ച
    വെസ്റ്റ് ഹില്‍ ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബുകാര്‍ക്കും വിനീത പ്രണാമം.

    ReplyDelete
  2. കള്ളന്‍റെ നീതിശാസ്ത്രം :)

    ReplyDelete
  3. കുട്ട്യോള്‍ക്ക് എന്റെ സ്നേഹാന്വേഷണങ്ങള്‍. ചോരന്മാര്‍ക്കും വേണമൊരു നീതിശാസ്ത്രം. ശരിയാണല്ലോ. മനസ്സാക്ഷിയുള്ള ചില ചോരന്മാരുമുണ്ട്.

    ReplyDelete
  4. അവര്‍ കമ്മീഷന്‍ തരാമെന്നു പറഞ്ഞിട്ടുണ്ടോ. ഞാന്‍ വിട്ടേ...

    ReplyDelete
  5. വായിച്ചു.
    സംഗതി അത്യുഗ്രന്‍..
    മോഷണം ഒരു കലയാണ്‌.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..