Wednesday, March 25, 2009

അങ്ങനെ ഒരവധിക്കാലത്ത് ......

ഒരവധിക്കാലം കൂടി വരുന്നു,പക്ഷേ വളരെ പതുക്കെ
നിറങ്ങളുടെ മേളങ്ങളില്ലാതെ..ആരവങ്ങളില്ലാതെ!!
ഞാനെന്റെ മക്കളോട് ചോദിച്ചു..ഈ വെക്കേഷനു എന്താ
പരിപാടി..?തലയാട്ടിക്കൊണ്ട് അവരു പറയുകയാണു,എന്തു പരിപാടി,
കുറേ പുതിയ ഗെയിംസ് വന്നിട്ടുണ്ട്,അതൊക്കെ ഡൌണ്‍ലോഡ്
ചെയ്യണം,കളിക്കണം,അല്ലാതെന്താ..
ഒരു പുഴയില്‍ ,വെള്ളത്തില്‍ ശ്വാസം മുട്ടുന്ന വരെ മുങ്ങി
കിടക്കണമെന്നോ,കൂട്ടുകാരന്റെ തോളില്‍ കയറി
പിന്നോക്കം മറിയണമെന്നൊ അവര്‍ക്കാഗ്രഹമില്ല!!!
ഞാവല്‍ മരത്തി കയറി ഞാവല്‍ പഴം പറിച്ച് തിന്നിട്ട്,
ഒരു ചോരച്ചിരി ചിരിക്കാന്‍ അവര്‍ക്കാഗ്രഹമില്ല!!!
രാത്രി കുളം വറ്റിച്ച് മീന്‍ പിടിക്കുമ്പോ..നിലാവില്‍ പുളയുന്ന
കണ്ണനേയും വരാലിനേയും കാണണമെന്നു അവര്‍ക്കു
തോന്നുന്നില്ല!!!!
ഞാനിതൊക്കെ പറയുമ്പോ അവര്‍ ചിരിക്കും,ഉമ്മാക്ക്
പുഴ കാണണൊ?അത് നമുക്കിവിടെ ഉണ്ടാക്കാം
ഒരു വിര്‍ച്വല്‍ പുഴ,ഒരു വിര്‍ച്വല്‍ ഞാവല്‍ മരം
ഒരു വിര്‍ച്വല്‍ നിലാവും!!!!
എനിക്ക് കരയാന്‍ തോന്നും.

4 comments:

  1. Avare ennenkilum ithinanuvadichittundo? Namukkavare kuttam parayuvaan pattumo?

    ReplyDelete
  2. കഷ്ടം.

    അതൊന്നും മനസ്സിലാവില്ല, ആര്‍ക്കും അതൊന്നും ഇപ്പൊ... പുതിയ കാലത്തിന്‍റെ നഷ്ടങ്ങള്‍...

    ReplyDelete
  3. തൊടിയിലെപ്പാട്ടും ,പൂക്കളുംതുമ്പിയും ,
    പറമ്പിലാകേ..പാറും കരിയിലകള്‍,
    ചിലക്കും കുരുവികള്‍,
    കാറ്റിലുലയും മാമരങ്ങള്‍,
    കൊഴിയും പൂംമ്പൊടി,കണ്ണിമാങ്ങ ,
    അണ്ണാനുണ്ണും തേന്‍വരിക്കയും
    പുലര്‍കാലം ഉണര്‍ത്തും ക്കോഴിയും,
    തൊഴുത്തിലെ പൈക്കളും ,
    ചാണകമെഴുകിയ മുറ്റവും ,
    തുളസി തറയും ,കൊയ്ത്തും
    ക്കറ്റയും, നിര ......നിര..നിരയായി
    പാടം, തോടുമതില്‍ മാനത്തുക്കണ്ണി പരല്,
    പൊത്ത ,നീര്‍ക്കോലി വരമ്പത്ത്‌ തൊട്ടാവാടി ,
    കുറുന്തോട്ടി ,തുമ്പ ,മുക്കുറ്റി,
    ചിത്രപ്പാലയും ഉണ്ടായിരുന്നിങ്ങനെ
    എത്രയെന്നോ ?
    ഇതൊരു പഴയ ഗ്രാമ ചിത്രം ഇതിന്‍റെ നന്‍മകള്‍ പകരാന്‍, അവര്‍ക്കായി കരുതാന്‍ നമുക്കായില്ല .
    അവര്‍ക്ക് അതില്‍ മതിപ്പൊന്നും തോന്നില്ല
    കാരണം അവര്‍ അത് കണ്ടിട്ടില്ല.
    മനോഹരം
    ആശംസകള്‍

    ReplyDelete
  4. എനിക്കും കരയാന്‍ തോന്നും

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..