Friday, March 12, 2010

കേള്‍ക്കുന്നുണ്ടോ എന്റെ ആണ്‍സുഹൃത്തേ..

ഒരു പെണ്‍ സുഹൃത്തിനെ തന്റെ തന്നെ മാനസിക നിലയിലുള്ള ഒരു പൂര്‍ണ്ണ വ്യക്തിയായി കാണാനും മനസ്സിലാക്കാനും കഴിയുന്ന പുരുഷന്‍മാര്‍ തുലോം കുറവ്. അവളൊന്ന് ചിരിച്ചാല്‍, മിണ്ടിയാല്‍, സൌഹൃദപൂര്‍വ്വം കൈ നീട്ടിയാല്‍ അത് അതേ നിലയില്‍ ഉള്‍ക്കൊള്ളുന്നവര്‍ കുറവാണ്. ഒന്നുകില്‍ ഇവളെയൊന്നു വളച്ചുനോക്കാം എന്നു കരുതുന്നവര്‍, അല്ലെങ്കില്‍ അവളുടെ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്ത് അവളെയൊന്ന് ഉദ്ധരിച്ചുകളയാം എന്ന ലൈന്‍. ഈ കാക്കപ്പൊന്നുകള്‍ക്കിടയില്‍ നിന്നും യഥാര്‍ത്ഥ മുത്തും പവിഴവും വേര്‍തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നവര്‍ ഭാഗ്യവതികള്‍. അപൂര്‍വ്വം ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാറുണ്ട്. ഒരേ തരംഗദൈര്‍ഘ്യമുള്ള രണ്ട് ആത്മാവുകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന സൌഹൃദങ്ങള്‍. രണ്ട് പൂര്‍ണ്ണ വ്യക്തികള്‍ തമ്മിലുള്ള ബന്ധം. പക്ഷേ അത്തരത്തില്‍ ചിന്തിക്കുന്ന ആണുങ്ങള്‍ കുറവ്

മുഴുവന്‍ വായിക്കുമല്ലോ...?

Thursday, March 4, 2010

അവളാള് ചരക്കാടാ...

കഴിഞ്ഞവര്‍ഷം ഏറെ വിറ്റഴിഞ്ഞ പുസ്തകമാണ് ജി.ഇന്ദുഗോപന്റെ 'തസ്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ ‘. അതിലെ ഒരദ്ധ്യായത്തില്‍ കവര്‍ച്ചക്കിടയില്‍ നടന്ന ഒരു ബലാല്‍ക്കാരത്തിന്റെ വിവരണമുണ്ട്. ഒരാണിന്റെ കഥ , വേറൊരു ആണാല്‍ എഴുതപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെയെ ആവുകയുള്ളൂ. ആദ്യത്തെ എതിര്‍പ്പുകള്‍ക്ക് ശേഷം പെണ്ണത് ആസ്വദിച്ചു എന്നതാണ് കഥാ കൃത്ത് എഴുതിവെച്ചിരിക്കുന്നത്, അല്ലെങ്കില്‍ കള്ളന്‍ സ്വയം അഹങ്കരിക്കുന്നത്. എന്തായിരുന്നു ആ പെണ്‍കുട്ടിയുടെ മനസ്സിലപ്പോള്‍ എന്ന് അതിനിടയില്‍ അവരാരും ചിന്തിച്ചിട്ടില്ല. ശരീരത്തില്‍ വീണ കള്ളന്റെ കറ അവള്‍ കഴുകിക്കളഞ്ഞിട്ടുണ്ടാകും. പക്ഷേ മനസ്സിനേറ്റ മുറിവ് മാഞ്ഞു പോകില്ല. കാലക്രമത്തില്‍ ആ മുറിവിന്റെ ആഴം വര്‍ദ്ധിക്കുകയേയുള്ളൂ.


ഇക്കാര്യത്തില്‍ മാര്‍ക്കേസും ഒട്ടും പിന്നിലല്ല. ലോകത്തില്‍ ഏത് കോണില്‍ പോയാലും ആണ് ആണ് തന്നെ. സ്ത്രീ എന്നും അവന്റെ ഇഛയ്ക്കനുസരിച്ച് ചലിക്കുന്ന പാവ !! അദ്ദേഹത്തിന്റെ ലിയോണ കാസിയാനി (കോളറാ കാലത്തെ പ്രണയം) ഇപ്പോഴും തിരയുകയാണ്, ചെറുപ്പത്തില്‍ തന്നെ ബലമായ് കീഴ്പ്പെടുത്തിയ മനുഷ്യനെ !! ബാബു ഭരദ്വാജിന്റെ പഞ്ചകല്ല്യാണിയും തിരയുന്നത് അതുതന്നെ, എന്തൊരു ഐക്യം

ബാക്കി ദേണ്ടേ... ഇവിടെ