Thursday, June 24, 2010

മേഘച്ചിറകിലേറി ആന്‍ഡമാനിലേക്ക്....

കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മേഘത്തുണ്ടുകള്‍!പിന്നിലേക്കാണവ നീങ്ങുന്നത്,ഞാന്‍ വിട്ടേച്ചും പോന്നയിടത്തേക്ക്,
ഓരോ മേഘത്തുണ്ടിനിടയിലും ഞാനൊരു സന്ദേശം വച്ചിരുന്നു.പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമെന്ന വിശ്വാസത്തില്‍.
താഴെ അലകളൊടുങ്ങിയ കടലാണു,കടലിനു നടുവില്‍ ഉയര്‍ന്നുവന്ന പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍!!























Monday, June 21, 2010

എപ്പടിയിരുക്ക്....?

ഇത് ആന്‍ഡമാനിലെ നിലമ്പൂര്‍,ആന്‍ഡമാനിലെ ബാരടാംഗ് ഐലണ്ടിലെ നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ചും ഫിഷ് മാര്‍ക്കറ്റും.
























വണ്ടൂരിലേക്കൊരു കപ്പല്‍....!!!!






ഇതു വണ്ടൂരുകാരുടെ സ്വന്തം കപ്പല്‍

Sunday, June 20, 2010

എനി ഐഡിയ...?

വണ്ടൂര്‍ 90 കി.മി

ഈ വണ്ടൂര്‍ ഏതാണെന്നും എവിടാണെന്നും വല്ല ഐഡിയേം ഉണ്ടോ ബൂലോകരേ..?തീര്‍ന്നില്ല
വണ്ടൂര്‍ ബീച്ചും വണ്ടൂരുകാരുടെ സ്വന്തം കപ്പലും പിറകെ വരും.അതിനു മുന്‍പ് സ്ഥലം ഏതാണെന്ന് പറയൂ...













Friday, June 18, 2010

ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്

ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു.
" ദേ കണ്‍ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല ". തൊട്ടപ്പുറത്തെ ബെഡിലേക്ക് ചൂണ്ടി ഉമ്മ എന്റെ കാതില്‍ മന്ത്രിച്ചു."ദേ ഇന്നലേം രാത്രി ആ ശവത്തിന്റെ തലേന്ന് എന്തോ ദ്രാവകം വലിച്ചെടുത്തിരുന്നു, എന്നിട്ട് ഇവരെല്ലാവരും കൂടി അത് ശാപ്പിട്ടു, ശവം തീനികളാ ഒക്കെ".തൊട്ടടുത്ത് നിന്നിരുന്ന സിസ്റ്ററെ ചൂണ്ടി ഉമ്മ ആംഗ്യം കാട്ടി. എന്നെ ഇപ്പൊ ഈടെ നിന്ന് മാറ്റണം , ഉമ്മ വാശിപിടിക്കുകയാണു.
ചിരിക്കണോ കരയണൊ എന്നൊരവസ്ഥയിലായിരുന്നു ഞാനും അനിയനും. ഐ.സി.യു വിലാണു ഉമ്മ, കഴിഞ രണ്ടാഴ്ചയായിട്ട്, സെറിബ്രല്‍ ഹെമറേജ്, വെന്റിലേറ്ററില്‍ ബോധമില്ലാതെ നാലഞ്ച് ദിവസം, പിന്നെ ബോധമുണര്‍ന്നത് ഈ നടുക്കുന്ന ദൃശ്യങ്ങളിലേക്കാണു.

more reading please click HERE

Tuesday, June 8, 2010

മഞു പെയ്യുന്ന കുടകിലൂടെ......







ഇത് യാത്രകളുടെ മാസം... മഞു കൊണ്ട് , കാഴ്ചകള്‍ കണ്ട് ഒരാഴ്ച കുടകില്‍, ഇനി നാളെ ആന്‍ഡമാനിലേക്ക്,
യാത്രകളുടേ വിശേഷങ്ങളുമായ് വീണ്ടും വരും വരേക്കും സലാം...